ഇന്നത്തെ ദിവസം പോക്കാണ്. എന്തൊക്കെയോ എഴുതാന്‍ തോന്നുന്നു. മലയാള ഭാഷ ഇന്നു എന്നെ മാടി മാടി വിളിക്കുന്നു. എന്തിനാണാവോ.! പണ്ടു കോളേജില്‍ വെച്ചു ഇതു പോലെ അനിര്ഗളനിര്ഗളമായി എന്തൊക്കെയോ പിച്ചും പേയും പറയുമായിരുന്നു. ജാടക്കൊന്നും അല്ല.. കുറെ സീരിയല്സും വാതോരാതെ സംസരിച്ചതിന്റെയും ഫലമായിട്ട് നാവില്‍ ഉരുത്തിരിഞ്ഞു വന്നതാണ്.
അതിന് ശേഷം മദ്രാസില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് ആയി ഭാഷ. കുറെ പാണ്ടി സിനിമ കണ്ടിട്ടുണ്ട് എന്ന് വെച്ചിട്ട് തമിഴ് അറിയണം എന്നില്ലല്ലോ.. അങ്ങനെ മൂന്നു വര്ഷം വളരെ അപൂര്‍വ്വം ആള്കാരോട് മാത്രം മലയാളം പറയേണ്ടി വന്നു. അവസാനം, അവിടെ നിന്നു ഇറങ്ങാറായപ്പോള്‍, ലേശം തമിഴും പറഞ്ഞു തുടങ്ങി. (സഹാവാസികള്‍ ഇതു വായിച്ചാല്‍ പ്രധിഷേധിക്കും എന്ന് ഉറപ്പ്!)
അങ്ങനെ ഇവിടെ ബാംഗളൂരില്‍ വന്നപോളാകട്ടെ, മൊത്തം കന്നഡ. ഒരു പിണ്ണാക്കും മനസിലാവുന്നില്ല.. :-( പക്ഷെ ഭാഗ്യത്തിന് എല്ലാവര്ക്കും ഹിന്ദി അറിയാം. ചെറുപ്പത്തില്‍ തൊട്ടു ദൂരദര്‍ശന്‍ കണ്ടും, പ്രഥമ, ദൂസരി, ഭൂഷന്‍, എന്നിവ ഹിന്ദി പ്രചാര സഭയുടെ ഓരോ സെര്ട്ടിഫിക്കറ്റ്ട്സുമും ശേഖരിച്ചു ഷാരുഖ് ഖാന്റെ സിനിമയും കണ്ടു ഹിന്ദി പഠിച്ച എനിക്ക് ഇതു വളരെ ആശ്വാസകരമായി.
അങ്ങനെ ഹിന്ദി പറയാമല്ലോ എന്നോര്‍ത്ത് അടുത്ത കടയില്‍ പാലും തൈരും മേടിക്കാന്‍ പോയപ്പോള്‍, ഞാന്‍ ചോദിച്ചു,
" ഏക് പാക്കറ്റ് ദൂദ് ഓര്‍ കര്‍ഡ് "
അപ്പോള്‍ ഒരു ചോദ്യം ഇങ്ങോട്ട്,
"ഒരു കവര്‍ മതിയോ?"
ഞാന്‍ ബ്ലിന്കസ്സി അടിച്ച് നിന്നു പോയി... ഛെ.. എന്താ മാനക്കേട്. എവിടെ പോയാലും ഓരോ പാരകള്‍ കാണും... മലയാളികള്‍... ങ്ഹാ... പോട്ടെ.
ഇപ്പോള്‍ ദാ ട്വിട്ടെരിലും വന്നിരിക്കുന്നു... കുറെ മലയാള കൂട്ടുക്കാര്‍. :-) കൂടെ കൊറേ അനുയായികളും!! അത് കൊണ്ടു ഒരു വര്‍ഷമായിട്ടും ഞാന്‍ കന്നടയുടെ എ ബി സി ഡി പഠിച്ചിട്ടില്ല... !!! സാരമില്ല.. കത്തി വെക്കാന്‍ ആള് ആയല്ലോ!!!
അനുയായികള്‍ എന്ന് പറഞ്ഞപ്പോഴാണ് ഒരു തമാശ ഓര്മ വരുന്നു...
കല്യാണത്തിന് മുന്പ് ഹണിമൂണ്‍ വരുന്നതു ഏതിലാണ് ? " ഡിക്ഷ്ന്റി"
അതുപോലെ പാര്ട്ടി നേതാവകുന്നതിനു മുന്പ് അനുയായികള്‍ വരുന്നതു എവിടെ? "ട്വിറ്റെര്‍" !! ഹാഹാ.
അതൊരു ചളു ആയി പോയല്ലേ.. :-| സ്വാറി!! കൂടതല്‍ എഴുതിയാല്‍ ആരെങ്ങിലും എന്നെ തല്ലി കൊല്ലും!
അപ്പൊ എല്ലാം പറഞ്ഞ പോലെ... നാളെ കാണാം... അതും എന്തെങ്ങിലും എഴുതാന്‍ കിട്ടിയാല്‍.. ഐഡിയകള്കൊക്കെ എന്താ വില!!