8.04.2009

വിഭ്രാന്തി

മഴ പൊടിയുന്നുണ്ട്. നല്ല വെയിലും ഇടക്കുണ്ട്. ജീവിതം എപ്പോഴും ഒരു പോലെ ആയിരിക്കില്ല എന്നതിന്റെ തെളിവാണോ ഇത്. ആയിരിക്കാം. ഒന്നും പ്രവചിക്കാന്‍ കഴിയാത്ത ഒരു സൃഷ്ടിയാണ് ഈ ഭൂലോകം.

ഇങ്ങനെ ഒക്കെ പറയാന്‍ എനിക്കെന്താ ഭ്രാന്തായോ എന്ന് കരുതിയെങ്ങില്‍ അത് ശരിയായിരിക്കാം. മനസ്സു മനസ്സിനോട് സംസാരിക്കുന്ന സമയത്തു അതിന്റേതായ ഭാഷയാണല്ലോ ഉപയോഗിക്കുന്നത്. അതിനാല്‍ അതിന്റെ ആന്തരിക അര്ത്ഥ്ങള് മനസിലാകാന്‍ നമുക്കു കഴിയുമോ... ഇല്ല എന്നതാന്നു ഉത്തരം. അപ്പോള്‍ ഇത് പോലെ പിച്ചും പേയും പറയുകയാണെന്ന് ലോകത്തിനു തോന്നും. പക്ഷെ സത്യത്തില്‍ അത് അതിനോട് തന്നെ തര്‍ക്ക ശാസ്ത്രത്തില്‍ മുഴുകിയിരിക്കുന്നതാവം.

ഇതൊക്കെ എപ്പോഴാണ് സംഭവിക്കുക? മിക്കവാറും നമ്മുടെ മാനസികാവസ്ഥ എന്ന് ഘടകത്തെ ഇത് ആശ്രയിച്ചിരിക്കുന്നു. ദാ എനിക്കിപ്പോള്‍ സംഭവിച്ചിരിക്കുന്നത് പോലെ. ഒന്നും ചെയാന്‍ ഇല്ലാതെ മൂഡ്‌ കാശിക്കു പോകുമ്പോള്‍ ഇങ്ങനെ ഒക്കെ തോന്നും.. അതിനാല്‍ എന്തെങ്ങിലും ചെയുക ചെയ്തു കൊണ്ടിരിക്കുക എന്നത് ഒരു ഉപായം ആണ്. എന്നാല്‍ അതിനും ഉള്ള മാനസികാവസ്ഥ ഇല്ലെങ്ങിലോ? നമ്മുടെ മനസിന്റെ യാത്ര അപ്പോള്‍ തുടങ്ങുകയായി. പരമാര്‍ത്ഥം അന്വേഷിച്ചുള്ള യാത്ര. താന്‍ ആരാണ് എന്ന് തുടങ്ങി താന്‍ എന്തിന് ജീവിക്കുന്നു എന്ന പോലെ ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി തേടിയുള്ള യാത്ര. വിഹരിച്ചു വിഹരിച്ചു അങ്ങനെ പറന്നു തുടങ്ങുന്ന മനസാകുന്ന പക്ഷി അവസാനം ഏതോ അജ്ഞാത പരിസരത്തിനു മുകളില്‍ വിഹരിച്ചു പോകുന്നു. നാം എങ്ങും എത്താത്ത അവസ്ഥയില്‍ ഇത് കലാശിക്കുന്നു. അപ്പോള്‍ നാം വിഭ്രാന്തിക്ക് അടിമയാകുന്നു. ഈ അവസ്ഥയില്‍ ആവാം മനസ്സു നമ്മെ ശകാരിക്കുന്നത്.

ഈ അസ്ഥിര അവസ്ഥയില്‍ ആകെ ചെയ്യാന്‍ ആകുന്നതു ആ വിഭ്രാന്തിയെ ദൂരെ പറിചെറിയുക എന്നതാണ്. അതെങ്ങനെ ചെയ്യാന്‍ കഴിയും എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തമ ഉദാഹരണം ആണ് താങ്ങള്‍ ഈ വായിച്ചു കൊണ്ടിരിക്കുന്നത്. വാക്കുകളിലൂടെ നമ്മുടെ പരിഭ്രാന്തി പുറതെറിയുക എന്നത്. വേറെ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിനു നല്ലതല്ല എന്ന് വേണം കരുതാന്‍.

അങ്ങനെ എന്റെ പരിഭ്രാന്തി കളയാന്‍ സഹായച്ചതില്‍ താങ്ങള്‍ക്ക്‌ നന്ദി ഏര്പെദുതുന്നു. താങ്കളുടെ വിഭ്രാന്തിയും പരിഭ്രാന്തിയും നിറഞ്ഞ കത്തുകള്‍ എനിക്കും അയക്കാം.

വീണ്ടും കാണുന്നത് വരെ നമസ്കാരം.